മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്ത; ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള

മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്ത; ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള

ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെം​ഗളൂരു ലുലു മാളിൽ മാമ്പഴ മേള. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി, ലുലുവിൽ വിപുലമായ സംവിധാനങ്ങളോടെ മേള സജ്ജമാക്കിയിരിക്കുന്നത്. കന്നഡ ചലച്ചിത്ര നടി ശരണ്യ ഷെട്ടി, മാമ്പഴമേള ഉദ്ഘാടനം ചെയ്തു.

നാവിൽ കൊതിയൂറുന്ന, തൊണ്ണൂറ്റിയഞ്ചിലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാ​ഗമായി വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. രത്ന​ഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽ​ഗോവ, ചക്കര​ഗുണ്ട്, നീലം, അൽഫോൻസോ, തുടങ്ങി രാജ്യത്തിന്റെ പലഭാ​ഗത്തുനിന്നും, കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച നിരവധിയിനങ്ങളും ലഭ്യമാണ്.

മാമ്പഴങ്ങൾ മാത്രമല്ല ഒപ്പം അനേകം മാമ്പഴ ഉൽപന്നങ്ങളും, ലുലുവിൽ സജ്ജമാണ്. മാമ്പഴം ഉപയോ​ഗിച്ച് തയ്യാറാക്കിയ കേക്കുകൾ, ജ്യൂസ്, അച്ചാറുകൾ, ജാം, ജെല്ലി, ഐസ്ക്രീമുകൾ, അനവധി മധുരപലഹാരങ്ങൾ എന്നിങ്ങനെ നീളുന്നു പട്ടിക. ഒപ്പം മാമ്പഴ പൾപ്പ് ഉപയോ​ഗിച്ച് തത്സമയം തയ്യാറാക്കുന്ന, പ്രത്യേക തരം, ജ്യുസും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇൗ മാസം 24 മുതൽ ജൂൺ 2 വരെയാണ് ലുലു ഹൈപ്പർ മാർക്കറ്റിലും, ലുലു ഡെയിലിയിലും മാമ്പഴ മേള നടക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *