പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ വരദഹള്ളി ഗ്രാമത്തിലാണ് രോഗം റിപ്പോർട്ട്‌ ചെയ്തത്. കോഴിയിറച്ചിയും മുട്ടയും 70 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും വേവിച്ചതിനു ശേഷമെ കഴിക്കാൻ പാടുള്ളു.

കോഴിയിറച്ചി വിഭവങ്ങൾ മുൻകരുതലുകൾ എടുക്കുകയും പാചകം ചെയ്ത ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുകയും വേണം. പാകം ചെയ്യാത്ത മാംസമോ പച്ചമുട്ടയോ കഴിക്കരുത്. പകുതി വേവിച്ച മുട്ടയും കഴിക്കരുത്. ഉയർന്ന താപനിലയിൽ വൈറസ് അധികകാലം നിലനിൽക്കില്ലെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.

കോഴി ഫാമുകൾ സന്ദർശിക്കാൻ പോകുന്ന ആളുകളും ജാഗ്രത പാലിക്കേണ്ടതുണ്ട്. കോഴി ഫാമുകളിലെ തൊഴിലാളികൾ അവരുടെ വസ്ത്രങ്ങൾ, ഷൂസ്, കൈകൾ, കാലുകൾ എന്നിവ വൃത്തിയായി കഴുകണം. കോഴിഫാമുകൾ വൃത്തിയായി സൂക്ഷിക്കണം. കോഴികൾക്കുള്ള തീറ്റയും വെള്ളവും ദിവസവും മാറ്റണം. മറ്റ് ഇനം പക്ഷികൾ കോഴികളുമായി സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.

TAGS: KARNATAKA | BIRD FLU
SUMMARY: Govt issues guidelines on spot of bird flu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *