തൃശൂർ കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശൂർ കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്ന് വൈകിട്ട് 6.40 നാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ അനുസരണക്കേട് കാട്ടുകയായിരുന്നു. പാപ്പന്മാരും എലിഫൻ്റ് സ്ക്വാഡും ചേർന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങൾ ഒന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ജനുവരിയില്‍ കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞിരുന്നു.
<BR>
TAGS : ELEPHANT | THRISSUR NEWS
SUMMARY : Elephant attacks again during festival in Kunnamkulam, Thrissur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *