റിസോർട്ടിൽ നിന്ന് ദമ്പതികളെയും കുട്ടിയെയും കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം

റിസോർട്ടിൽ നിന്ന് ദമ്പതികളെയും കുട്ടിയെയും കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസത്തിന് എത്തിയ ദമ്പതികളെയും കുട്ടിയെയും കാണാതായി. ബിബിഎംപി ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായ നിഷാന്തിനെ ഭാര്യയെയും കുട്ടിയെയുമാണ് കാണാതായത്. രണ്ട് ദിവസത്തെ താമസത്തിനായി മംഗളയ്ക്ക് സമീപമുള്ള റിസോർട്ടിൽ എത്തിയ ഇവരെ തട്ടിക്കൊണ്ടുപോയതായാണ് വിവരം.

തിങ്കളാഴ്ച രണ്ട് വാഹങ്ങളിലായി എത്തിയ സംഘം നിഷാന്തുമായി  വാക്കുതർക്കമുണ്ടാകുകയു തുടർന്ന് അദ്ദേഹത്തെയും കുടുംബത്തെയും ബലമായി പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. നിഷാന്തിന്റെ കാറും കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. റിസോർട്ട് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി തിരച്ചിൽ ആരംഭിച്ചു.

ഡിവൈഎസ്പി ലക്ഷ്മയ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും റിസോർട്ടിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു, മൂവരെയും കണ്ടെത്തുന്നതിനായി ബെഗൂർ സർക്കിൾ ഇൻസ്പെക്ടർ വനരാജു, സബ് ഇൻസ്പെക്ടർ ചരൺ ഗൗഡ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
<BR>
TAGS : KIDNAPPED | CHAMARAJANAGAR
SUMMARY : Couple and child missing from Bandipur resort; Suspected of being kidnapped

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *