എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

ബെംഗളൂരു: എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. തിങ്കളാഴ്ച നടന്ന സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സ്വകാര്യ സ്കൂളുകളാണ് ആരോപിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതായാണ് ആരോപണം. കർണാടക പരീക്ഷാ അതോറിറ്റിയാണ് പ്രിപ്പറേറ്ററി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ നൽകുന്നത്.

ഇക്കാരണത്താൽ തന്നെ ഇവ എങ്ങനെ ചോർന്ന് എന്നത് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കണമെന്ന് സ്വകാര്യ സ്കൂളുകൾ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പേപ്പർ എവിടെ വെച്ചാണ് ചോർന്നതെന്നും, യൂട്യൂബ് ചാനലിന്റെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: Science paper of SSLC preparatory exam leaked on YouTube channel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *