മാര്‍ക്കോ സിനിമ ടിവിയില്‍ പ്രദര്‍ശിപ്പിക്കാൻ അനുമതിയില്ല

മാര്‍ക്കോ സിനിമ ടിവിയില്‍ പ്രദര്‍ശിപ്പിക്കാൻ അനുമതിയില്ല

തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ അറിയിച്ചു.

ചിത്രത്തിന് തീയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച്‌ സർട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി.

വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുമായി സിനിമയ്ക്ക് പോകും മുമ്പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ടെന്നും നദീം പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Marco movie not allowed to be shown on TV

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *