മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മൈസൂരു : മുഡ (മൈസൂരു നഗരവികസന അതോറിറ്റി) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് വിവരവകാശപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ ഹർജി നല്‍കി. നേരത്തേഹര്‍ജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സ്നേഹമയി കൃഷ്ണ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം പുതിയഹർജി സമർപ്പിച്ചത്.

അതേസമയം മുഡ കേസിൽ ലോകായുക്ത പോലീസ് സിദ്ധരാമയ്യക്കും കുടുംബാംഗങ്ങൾക്കും ക്ലീൻചിറ്റ് നൽകിയിരുന്നു. ലോകായുക്ത പോലീസ് നിഷ്‌പക്ഷ അന്വേഷണമല്ല നടത്തിയതെനന്നും കേസിൽ സത്യം പുറത്തുവരാൻ കേന്ദ്ര ഏജൻസി അന്വേഷണം അനിവാര്യമാണെന്നും സ്നേഹമയി കൃഷ്ണ ഹർജിയിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസിൽ ഒന്നാംപ്രതി. ഭാര്യ ബി.എൻ. പാർവതി, സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുൻ സ്വാമി എന്നിവരും പ്രതികളാണ്. പാർവതിക്ക് അവരുടെ സഹോദരൻ മല്ലികാർജുൻ സ്വാമി നൽകിയ ഭൂമി, മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി പാർവതിക്ക് വിജയപുരയിലെ ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി

പാർവതിയിൽനിന്ന് മുഡ 3.2 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് പകരമായി നഗരത്തിലെ കണ്ണായ സ്ഥലമായ വിജയപുരയിലെ 14 പ്ലോട്ടുകളാണ് പകരം നൽകിയത്. ഭൂമി ഇടപാടിൽ വൻഅഴിമതി നടന്നെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ഏറ്റെടുത്ത പ്ലോട്ടുകൾ2024 ഒക്ടോബർ മൂന്നിന് പാർവതി മുഡക്ക് തിരിച്ചു നൽകിയിരുന്നു.
<br>
TAGS : MUDA SCAM
SUMMARY : Muda case; Petition in High Court seeking CBI probe

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *