‘രാജ്യത്തെ ഏക ഇടതുഭരണം മാതൃക’; കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പ്രകാശ് കാരാട്ട്

‘രാജ്യത്തെ ഏക ഇടതുഭരണം മാതൃക’; കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയെന്ന് പിണറായി സർക്കാരിനെ പ്രശംശിച്ച്‌ പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.

യെച്ചൂരിയുടെയും കോടിയേരിയുടെയും വിയോഗം നികത്താനാകാത്ത നഷ്ടമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തല്‍ റിപ്പോർട്ടും നിർണായകമാണെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. ബി.ജെ.പിക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ, സാമ്പത്തിക ശക്തികള്‍ക്ക് ഇന്ത്യയെ തീറെഴുതികൊടുത്ത് ക്രമേണ പൂര്‍ണ്ണ ഫാസിസത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ആര്‍. എസ്.എസിന്റെ ശ്രമം. ഇതിനെതിരായ പോരാട്ടത്തില്‍ സി.പി.എം. എപ്പോഴും മുന്‍നിരയില്‍ ഉണ്ടാകും. ഇടതു ശക്തികളുടെ ശക്തിയുള്ള കൂട്ടായ്മയും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

TAGS : PRAKASH KARAT
SUMMARY : Prakash Karat says the CPM unit in Kerala is strong

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *