കൊടും ക്രൂരത; പിണങ്ങിയ അയൽക്കാരുടെ വീട്ടിൽ പോയി കളിച്ചതിന് അഞ്ച് വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പിതാവ്

കൊടും ക്രൂരത; പിണങ്ങിയ അയൽക്കാരുടെ വീട്ടിൽ പോയി കളിച്ചതിന് അഞ്ച് വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പിതാവ്

അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ചുവയസ്സുകാരിയായ താനി എന്ന കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മോഹിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 25 ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായ വാർത്ത പുറത്തുവന്നതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ തുടങ്ങി. ഇതിനായി നാല് പ്രത്യേക സംഘത്തെയും രൂപീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം സമീപ പ്രദേശത്തെ കടുക് വയലിൽ നിന്ന് തിരച്ചിലിൽ കുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റ് ഭാഗങ്ങളും കണ്ടെത്തി. ഇതോടെ പെണ്‍കുട്ടി കൊല്ലപ്പെട്ടതായി പോലീസിന് വ്യക്തമായി.

തുടര്‍ന്ന് പിതാവ്  മോഹിത്തിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു. മകൾ തന്നോട് ചോദിക്കാതെ അയൽപക്കത്തെ വീട്ടില്‍ പോയതിൽ പ്രതിക്ക് ദേഷ്യമുണ്ടായിരുന്നുവെന്നും ഇതിൽ പ്രകോപിതനായ അയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രവീൺ രഞ്ജൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. മോഹിത് കുട്ടിയെ ബൈക്കിൽ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, വസ്ത്രങ്ങൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി കടുക് വയലിൽ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് പറഞ്ഞു.

<BR>
TAGS : UTTARPRADESH | CRIME
SUMMARY : Extreme cruelty; Father went to play with feuding neighbors’ house, strangled five-year-old girl to death, cut her body into four pieces

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *