വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ശുചിമുറിയിൽ കുഴഞ്ഞുവീണു

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ശുചിമുറിയിൽ കുഴഞ്ഞുവീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയിൽനിന്നാണ് അഫാൻ വീണതെന്നു പോലീസ് പറഞ്ഞു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം.തെളിവെടുപ്പിനു മുൻപു ശുചിമുറിയിലേക്കു പോകണമെന്ന് അഫാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കയ്യിലെ വിലങ്ങ് നീക്കി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കല്ലറയിലെ തറട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്.

അഫാനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. ആദ്യം ആത്മഹത്യ ശ്രമമാണെന്ന സംശയം ആദ്യം ഉണ്ടായിരുന്നതെങ്കിലും രക്തസമ്മർദം കുറഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ജയിലിൽ കഴിഞ്ഞപ്പോൾ അഫാൻ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ മറ്റൊരു മാനസിക നിലയിലാണുള്ളതെന്ന് ജയിലുദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലായിരുന്നു​ അഫാനെ ജയിലിൽ പാർപ്പിച്ചത്​. സെല്ലിന്​ പുറത്ത്​ മൂന്ന്​ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിക്കുകയും ബ്ലോക്കിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
<br>
TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu murder Accused Afan collapsed in the bathroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *