സ്പേസ്‌ക്രാഫ്റ്റ് പൊട്ടിത്തെറിച്ചു; മസ്കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കൽ പരാജയം (വീഡിയോ)

സ്പേസ്‌ക്രാഫ്റ്റ് പൊട്ടിത്തെറിച്ചു; മസ്കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കൽ പരാജയം (വീഡിയോ)

വാഷിങ്ടൺ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ സ്റ്റാര്‍ഷിപ്പ് മെഗാറോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണമാണ് പരാജയപ്പെട്ടത്. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.  പേടകം പൊട്ടിത്തെറിച്ചതിന്‌റെ അവശിഷ്ടങ്ങൾ ഫ്‌ലോറിഡയിലും ബഹാമാസിലും ആകാശത്തിലൂടെ നീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

റോക്കറ്റ് മാലിന്യം ആകാശത്ത് വ്യാപിച്ചതോടെ ഫ്‌ളോറിഡയിലെ രണ്ടുവിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് കമ്പനിയുടെ റോക്കറ്റ് ആകാശത്ത് വച്ച് പൊട്ടിത്തെറിക്കുന്നത്.  പരീക്ഷണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസ്സിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്‌പേസ് എക്‌സ് വ്യക്തമാക്കി.

രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പറക്കലും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്.
<BR>
TAGS : SPACECRAFT | ELON MUSK
SUMMARY : Spacecraft explodes; Musk’s Starship test flight fails

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *