‘ഇന്ത്യക്ക് കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണം’; തഹാവൂര്‍ റാണയുടെ അപേക്ഷ തള്ളി യുഎസ് കോടതി

‘ഇന്ത്യക്ക് കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണം’; തഹാവൂര്‍ റാണയുടെ അപേക്ഷ തള്ളി യുഎസ് കോടതി

ന്യൂയോര്‍ക്ക്: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രിംകോടതി. റാണയെ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോടതി നേരത്തേ ഉത്തരവിട്ട പശ്ചാത്തലത്തില്‍ രക്ഷപ്പെടാനുള്ള അവസാന വഴിയായിരുന്നു ഈ അപേക്ഷ.

ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുമെന്ന കാര്യം ഉറപ്പായി. റാണയെ കൈമാറണം എന്നത് കുറേക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് യുഎസിലെ ജയിലില്‍ കഴിയുകയാണ് റാണ. പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ.

തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അപേക്ഷ സമർപ്പിച്ചത്. തന്റെ ദേശീയ, മത, സാംസ്കാരിക വ്യക്തിത്വം എന്നിവയുടെ പേരില്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നു റാണ അപേക്ഷയില്‍ പറഞ്ഞിരുന്നു. പാക്ക് വംശജനും മുൻ സൈനികനുമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു റാണയ്ക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : US court rejects Tahawoor Rana’s request

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *