യുവതിയും പെണ്‍മക്കളും ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ വീട്ടില്‍ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

യുവതിയും പെണ്‍മക്കളും ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ വീട്ടില്‍ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയും രണ്ട് പെണ്‍മക്കളും റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഷൈനി ഭർത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ടിരുന്നിരുന്നു. പീഡന വിവരം പലപ്പോഴും മകള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ്.

ഭർത്താവ് നോബി ബന്ധുക്കളുടെ മുന്നില്‍ വെച്ച്‌ ഷൈനിയെ മർദ്ദിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തിരുന്നു. അതിന് ശേഷം വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നും, ഈ വിവരങ്ങളെല്ലാം നോബിയുടെ കസിൻസ് തന്നോട് വന്ന് പറഞ്ഞപ്പോഴാണ് മകളെയും കുട്ടികളെയും കൂട്ടികൊണ്ടു വന്നതെന്നും കുര്യാക്കോസ് പറഞ്ഞു. മരിച്ചതിന് തലേന്ന് നോബി ഫോണ്‍ വിളിച്ച്‌ ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു.

മൂന്നുപേരുടെയും മരണത്തെ തുടർന്ന് ഭർത്താവ് നോബിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.44 നാണ് ഷൈനിയും തന്റെ രണ്ടു പെണ്‍മക്കളെയും കൂട്ടി പള്ളിയില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

വീട്ടില്‍ നിന്നും ഇറങ്ങിയതിന്റെയും മക്കളുടെ കൈകള്‍ മുറുകെ പിടിച്ചു റോഡിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വളരെ വേഗത്തില്‍ ഷൈനി കുഞ്ഞുങ്ങളെ കൈപിടിച്ച്‌ നടക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

TAGS : LATEST NEWS
SUMMARY : Family alleges that Shiny faced brutal torture at husband’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *