വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ വക്കീല്‍ വക്കാലത്തൊഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ വക്കീല്‍ വക്കാലത്തൊഴിഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു.

ഇത് കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്.

അതേസമയം, രാവിലെ ആറരയോടെ അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പോലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.

TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre; Afan’s lawyer resigns from practice

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *