ബെംഗളൂരു സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയുടെ പേര് മാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്‌ക്കായാണ് യൂണിവേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തെ മാതൃകാ സർവകലാശാലയാക്കി സ്ഥാപനത്തെ മാറ്റുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം എന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിന്റെ ഭാഗമായി, ഗവൺമെന്റ് ആർട്സ് കോളേജും ഗവൺമെന്റ് ആർസിസി കോളേജും സർവകലാശാലയ്‌ക്ക് കീഴിലുള്ള സബ് ഡിവിഷൻ കോളേജായി ലയിപ്പിക്കും. ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പോഷകാഹാരങ്ങൾ രണ്ട് ദിവസത്തിൽ നിന്നും ആറ് ദിവസത്തിലേക്ക് നീട്ടി. പ്രീ-പ്രൈമറി മുതൽ പിയു വരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വനിതാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സംരംഭങ്ങൾ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചു.

 

TAGS: BENGALURU
SUMMARY: Karnataka renames Bangalore University after former PM Manmohan Singh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *