സംസ്ഥാനത്ത് മദ്യവില വീണ്ടും വർധിച്ചേക്കും

സംസ്ഥാനത്ത് മദ്യവില വീണ്ടും വർധിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വീണ്ടും വർധിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000 കോടിരൂപയാണ് ഈയിനത്തില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തെ ബിയര്‍ വില വർധിപ്പിച്ചിരുന്നു. ജനുവരി 20 മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വര്‍ധനവ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വില വര്‍ധന പ്രാബല്യത്തിലായതോടെ നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയായിട്ടുണ്ട്. 230 രൂപയ്ക്ക് ലഭിച്ചിരുന്ന ബിയറിന് 240 രൂപയാണ് നൽകേണ്ടത്. വില കൂടുന്നതോടെ ബിയര്‍ വില്‍പ്പന 10 ശതമാനമെങ്കിലും കുറയുമെന്ന ആശങ്കയിലാണ് മദ്യവില്‍പ്പനക്കാരെന്ന് ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകര്‍ ഹെഗ്ഡെ നേരത്തെ പറഞ്ഞിരുന്നു.

TAGS: KARNATAKA | PRICE HIKE
SUMMARY: Premium Liquor Brands In Karnataka To Cost More, Govt Plans Excise Slab Revision

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *