പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുവീഴ്ത്തി ലഹരിക്കടത്ത് കേസ് പ്രതി

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുവീഴ്ത്തി ലഹരിക്കടത്ത് കേസ് പ്രതി

വയനാട്: ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചുവീഴ്ത്തി. ബാവലി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാവലി ചെക്പോസ്റ്റിന് സമീപമെത്തിയ സ്കൂട്ടർ വാഹന പരിശോധന കണ്ട് പെട്ടെന്ന് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വാഹനമോടിച്ചിരുന്ന അഞ്ചാം മൈൽ സ്വദേശി ഹൈദറിനെ പോലീസ് പിടികൂടി. ഉദ്യോഗസ്ഥന്റെ നേരേ പാഞ്ഞെത്തിയ സ്കൂട്ടർ അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ ഉദ്യോഗസ്ഥന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പൊട്ടൽ ഉൾപ്പെടെ സാരമായി പരുക്കേൽക്കുകയും ചെയ്തു.

മുമ്പും ലഹരി കടത്ത് കേസിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള ആളാണ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരുക്കേൽപ്പിച്ച ഹൈദർ. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് ബാവലി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വൻതോതിൽ ലഹരി എത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KERALA
SUMMARY: Excise police officer attacked duirng regular Checking

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *