രാത്രി 9 മണി കഴിഞ്ഞും ക്യൂവില്‍ ആളുണ്ടെങ്കിൽ മദ്യം നല്‍കണം; ബെവ്കോ

രാത്രി 9 മണി കഴിഞ്ഞും ക്യൂവില്‍ ആളുണ്ടെങ്കിൽ മദ്യം നല്‍കണം; ബെവ്കോ

തിരുവനന്തപുരം: രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള ക്യുവിൽ ആളുകൾ ഉണ്ടെങ്കിൽ ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ഉത്തരവിട്ട് ബെവ്കോ. വരിയിലെ അവസാനത്തെ ആൾക്കും മദ്യം നൽകിയ ശേഷമേ കട അടയ്ക്കാൻ പാടുള്ളു എന്നും ബെവ്കോ വ്യക്തമാക്കി. ഷോപ്പ് ഇൻ ചാർജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മാർച്ച് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സാധാരണഗതിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം. സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്​ലെറ്റുകളിലും ഉത്തരവ് ബാധകമാണ്. സാദാ ഔട്ട്​ലെറ്റുകൾക്ക് പുറമേ പ്രീമിയം ഔട്ട്​ലെറ്റുകൾക്കും നിലവിലെ ഉത്തരവ് ബാധകമാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ പലപ്പോഴും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മദ്യം ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം എന്നാണ് ബെവ്കോയുടെ വിശദീകരണം.

TAGS: KERALA
SUMMARY: Bevco mandates that alcohol be sold to customers arriving after 9 PM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *