പത്തുവയസുകാരനായ മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ചുവെച്ച് വില്‍പ്പന; പിതാവ് പിടിയില്‍

പത്തുവയസുകാരനായ മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ചുവെച്ച് വില്‍പ്പന; പിതാവ് പിടിയില്‍

പത്തനംതിട്ട: 10 വയസ്സുകാരനായ മകന്റെ ശരീരത്തില്‍ ഒളിപ്പിച്ച് സ്കൂൾ വിദ്യാർഥികൾക്ക് അടക്കം മാരക ലഹരിയായ എംഡിഎംഎ വില്‍പ്പന നടത്തിവന്ന പിതാവ് പിടിയിലായി. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. മകന്റെ ശരീരത്തില്‍ പാക്കറ്റുകളിലാക്കി ഒട്ടിച്ചുവെച്ചായിരുന്നു ഇയാള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് ഡിവൈ.എസ്.പി. ആഷാദ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് ലഹരി മരുന്നെത്തിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ആഴ്ചകളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് പിടിയിലായത്.
<BR>
TAGS : ARRESTED | DRUGS CASE | PATHANAMTHITTA
SUMMARY : Father arrested for selling MDMA by sticking it on his 10-year-old son’s body

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *