ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന ഇഫ്താര്‍ മീറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ശിവജി നഗര്‍ ശംസ് കോണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കൂടാതെ, അബ്ദുല്‍ ആഹദ്, ബിലാല്‍ കൊല്ലം, നിസ്സാര്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. പരിപാടിയില്‍ വൈജ്ഞാനിക ക്ലാസുകളും വിവിധ സാമൂഹിക പരിപാടികളും അരങ്ങേറും.

ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും കുട്ടികള്‍ക്കായി കളിച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിംഗിനായി വിപുലമായ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99000 01339.
<BR>
TAGS : IFTHAR MEET

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *