സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു.

ഇന്ത്യയിൽ ഇമ്പീച്ച്മെന്‍റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജി കൂടിയാണ് വി. രാമസ്വാമി.പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് 1993 ൽ ഇംപീച്ച്മെന്‍റ് നടപടികൾക്ക് വിധേയനായത്.

ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്‍റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്‍റ് പ്രമേയം പാസായില്ല. അഭിഭാഷകനായ മകൻ സഞ്ജയ്‌ രാമസ്വാമിയെ ഹൈക്കോടതി ജഡ്ജി ആക്കാനുള്ള ശ്രമങ്ങളും വിവാദമായിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവി വിയോജനക്കുറിപ്പെഴുതിയതോടെയാണ് ഇത് പരാജയപ്പെട്ടത്.
<BR>
TAGS : OBITUARY
SUMMARY : Former Supreme Court Judge V. Ramaswamy passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *