വാണിജ്യകെട്ടിടം തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

വാണിജ്യകെട്ടിടം തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: വാണിജ്യകെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹാസൻ ബേലൂരിലാണ് സംഭവം. പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടയാണ് തകർന്നത്. സംഭവം നടക്കുമ്പോൾ പത്തിലധികം ഉപഭോക്താക്കൾ കടയ്ക്കുള്ളിലുണ്ടായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ ആരംഭിച്ചു. ഇതിനിടെയാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

TAGS: KARNATAKA
SUMMARY: Two dead as dilapidated building collapses in Belur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *