കേരളത്തിലെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

കേരളത്തിലെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നാട്ടിലെ ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാന്‍ ഉള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന വ്യാപക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരി ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. ഇന്നാണ് യോഗം.

TAGS : LATEST NEWS
SUMMARY : Drug abuse in Kerala: Governor seeks report from DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *