സുരക്ഷാ ഭീഷണി; ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

സുരക്ഷാ ഭീഷണി; ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്. രാവിലെ 10:25 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്ന് അധികൃതർ അറിയിച്ചു. നിലവില്‍ വിമാനം സുരക്ഷാ ഏജന്‍സികളുടെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും, അധികൃതരുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം, മറ്റ് സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മാര്‍ച്ച്‌ 11 ന് രാവിലെ 5 ന് സര്‍വീസ് നടത്തുന്ന തരത്തില്‍ വിമാനം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

TAGS : AIR INDIA
SUMMARY : Air India flight to New York diverted due to security threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *