കേരളസമാജം ദൂരവാണിനഗർ കാവ്യസദസ്സ് 23 ന്; പി.എന്‍ ഗോപീകൃഷ്ണന്‍ പങ്കെടുക്കും

കേരളസമാജം ദൂരവാണിനഗർ കാവ്യസദസ്സ് 23 ന്; പി.എന്‍ ഗോപീകൃഷ്ണന്‍ പങ്കെടുക്കും

ബെംഗളൂരു: ഇടശ്ശേരിയുടെ അമ്പതാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കേരളസമാജം ദുരവാണിനഗർ ഒരുക്കുന്ന കാവ്യസദസ്സിൽ പ്രശസ്ത എഴുത്തുകാരനും കവിയും പ്രഭാഷകനുമായ പി എൻ ഗോപീകൃഷ്ണൻ പങ്കെടുക്കും. മാർച്ച് 23 ന് രാവിലെ 10 30 ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ‘കവിതയുടെ വർത്തമാനം; ഇടശ്ശേരി കവിതയുടെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും.

ബെംഗളൂരുവിലെ എഴുത്തുകാരുടെ കവിതകളുടെ വിലയിരുത്തലും ഉണ്ടാകും. ഇടശ്ശേരി കവിതകൾ ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള എഴുത്തുകാരുടെ ഒരു പേജിൽ കവിയാത്ത കവിതകള്‍ 20 നകം താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
വാട്സ്ആപ്പ് നമ്പര്‍:  9008273313
<br>
TAGS : ART AND CULTURE
.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *