കർണാടക എവിടെയെന്ന് അറിയില്ലെന്ന പരാമർശം; നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം

കർണാടക എവിടെയെന്ന് അറിയില്ലെന്ന പരാമർശം; നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം

ബെംഗളൂരു: കർണാടക എവിടെ ആണെന്ന് അറിയില്ലന്ന പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം. രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന കോൺഗ്രസ് എംഎൽഎ രവി കുമാർ ഗൗഡയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കൊടവ സമുദായത്തിൽ നിന്നുള്ള നടിയുടെ സംരക്ഷണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊടവ ദേശീയ കൗൺസിൽ അപേക്ഷ സമർപ്പിച്ചു.

ബെംഗളൂരുവിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് താരത്തെ ക്ഷണിച്ചതിനു പിന്നാലെയാണ് സംഭവം. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ക്ഷണിച്ചപ്പോൾ കർണാടക എവിടെയാണെന്ന് അറിയാത്ത പോലെയാണ് നടി സംസാരിച്ചതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. കന്നഡ മണ്ണിൽ‌ വളർന്നിട്ടാണ് നടി കന്നഡിഗരെ അവഹേളിക്കുന്നത്. അവരെ പാഠം പഠിപ്പിക്കേണ്ടതാണെന്നും എംഎൽഎ പറഞ്ഞു. ഇതിനു പിന്നാലെയാണ് കൊടവ ദേശീയ കൗൺസിൽ വിഷയത്തിൽ ഇടപെട്ടത്.

എംഎൽഎ അനാവശ്യമായി നടിയെ അവഹേളിക്കുകയാണെന്നാണ് കൗൺസിലിന്‍റെ ആരോപണം. എംഎൽഎയ്ക്ക് കൊടവ സമുദായത്തോടുള്ള ഇഷ്ടക്കേടാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നും കൊടവ സമുദായത്തിൽ നിന്നുള്ള താരമായതിനാലാണ് രശ്മികയെ ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ പ്രസിഡന്‍റ് എൻ. യു. നാച്ചപ്പ പറഞ്ഞു.

TAGS: KARNATAKA
SUMMARY: Kodava National Council demands security for actor Rashmika Mandanna

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *