സ്വർണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ കമ്പനിക്ക് സർക്കാർ ഭൂമി നൽകിയതായി റിപ്പോർട്ട്‌

സ്വർണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ കമ്പനിക്ക് സർക്കാർ ഭൂമി നൽകിയതായി റിപ്പോർട്ട്‌

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ ഭൂമി വിട്ടുനൽകിയതായി റിപ്പോർട്ട്‌. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12 ഏക്കർ ഭൂമി അനുവദിച്ചത്. 2023 ജനുവരിയിലാണ് നടിയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചു നൽകിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

എന്നാൽ രന്യ റാവുവുമായി ബന്ധമുള്ള സിരോദ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2023 ജനുവരി രണ്ടാം തീയതിയാണ് തുമകുരുവിലെ വ്യാവസായിക മേഖലയിൽ 12 ഏക്കർ ഭൂമി അനുവദിച്ചതെന്ന് കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡ്(കെ.ഐ.എ.ഡി.ബി) സിഇഒ മഹേഷ് അറിയിച്ചു. ടി.എം.ടി. കമ്പികൾ ഉൾപ്പെടെ നിർമിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനായാണ് കമ്പനി അപേക്ഷ നൽകിയിരുന്നത്. 138 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്.

160 പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. നടി രന്യ റാവുവും സഹോദരനുമാണ് കമ്പനിയുടെ ഡയറക്ടർമാർ. സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി യോഗത്തിലാണ് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെ.ഐ.എ.ഡി.ബി. അറിയിച്ചു. നിലവിൽ ഈ ഭൂമിയിൽ കമ്പനി ഇതുവരെ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല.

TAGS: KARNATAKA
SUMMARY: Actress ranya rao accused in gold smuggling alloted govt land

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *