സുവർണ കര്‍ണാടക കേരളസമാജം വനിതാദിനാഘോഷം
▪️ കന്‍റോൺമെന്‍റ് സോണ്‍ വനിതാദിനാഘോഷത്തില്‍ നിന്ന്

സുവർണ കര്‍ണാടക കേരളസമാജം വനിതാദിനാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കന്‍റോൺമെന്‍റ്, കോറമംഗല, പീനിയ-ദാസറഹള്ളി സോണുകളുടെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആഘോഷിച്ചു.

കന്‍റോൺമെന്‍റ് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള വനിതാ ദിനാഘോഷം  മലയാളം മിഷൻ അക്കാദമിക്ക് കൗൺസിൽ അംഗം ഡോ. ബിലു സി നാരായണൻ ഉദ്ഘാടനം  ചെയ്തു വനിതാ വിഭാഗം ചെയർപെഴ്സൺ വീണാ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു. സോണൽ ചെയർമാൻ സുധാകരൻ എസ്, സ്റ്റേറ്റ് കോർഡിനേറ്റർ ഷാജൻ കെ ജോസഫ്, സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറി സി രമേശൻ, ജില്ലാ പ്രസിഡൻ്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ്, സോണൽ കൺവീനർ ലതീഷ് കുമാർ, ലേഡീസ് വിംഗ് ട്രഷറർ ദുർഗ്ഗാ ഗജേന്ദ്രൻ, സ്ഥാപക അംഗമായ ഡി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിയാ സതീഷ് സ്വാഗതവും ലേഡീസ് വിംഗ് കൺവീനർ ഇന്ദു സുരേന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു

മലയാളം മിഷൻ നടത്തിയ സുഗതകുമാരി കാവ്യാഞ്ജലി മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കുമാരി ഹൃദിക മനോജിനെ ചടങ്ങിൽ ആദരിച്ചു. വനിതാ വിഭാഗം ഭാരവാഹികളായ രാധാ മോഹൻ സ്നേഹ ബിജു സജ്ജന പ്രമോദ് ലക്ഷ്മി സജി ലേഖ രതീഷ് സമാജം ജോയിൻ്റ് കൺവീനർ ജയമധു എന്നിവർ നേതൃത്വം നൽകി. സമാജം അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

കോറമംഗല സോണില്‍ കര്‍ണാടക മഹിളാ കോണ്‍ഗ്രസ് നേതാവ് കവിത ശ്രീനാഥ് മുഖ്യാതിഥി ആയിരുന്നു. മുന്‍ കോര്‍പറേറ്റര്‍ ജി. മഞ്ജുനാഥു, കവിയത്രി രമ പ്രസന്ന പിഷാരടി, കവിയും എഴുതുകാരനുമായ ടി. പി. വിനോദ്, സിസ്റ്റര്‍ ലിയോ എന്നിവര്‍ അതിഥികളായിരുന്നു. ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍ ജില്ലാ സെക്രട്ടറി മഞ്ജുനാഥ്, ഫിനാന്‍സ് കണ്‍വീനര്‍ ഫ്രാന്‍സിസ്, ശാഖാ ചെയര്‍മാന്‍ മധു മേനോന്‍, മുന്‍ ചെയര്‍മാന്‍മാരായ ബിജു കോലംകുഴി, മെറ്റി ഗ്രേസ്, വൈസ് ചെയര്‍മാന്‍ അടൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.സജിന, ആശ പ്രിന്‍സ്, റെജി രാജേഷ്, ഷൈനി വില്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാഖാ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും, റബര്‍ബാന്‍ഡ് ടീമിന്റെ ഓര്‍ക്കസ്ട്രയും ഉണ്ടായിരുന്നു.

▪️ കോറമംഗല സോണില്‍ നടന്ന വനിതാദിനാഘോഷത്തില്‍ നിന്ന്

പീനിയ-ദാസറഹള്ളി സോണില്‍ നടന്ന ആഘോഷ പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി എ.ആര്‍. രാജേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി രമേശ്, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടില്‍ സെക്രട്ടറി മഞ്ജുനാഥ് കവയിത്രി അനിത ചന്ദ്രോത്ത്, ശബരി സ്‌കൂള്‍ ഡയറക്ടര്‍ ദേവകി അന്തര്‍ജ്ജനം തുടങ്ങിയവര്‍ പങ്കെടുത്തു.

സോണ്‍ ചെയര്‍മാന്‍ ഷിബു ജോണ്‍, കണ്‍വീനര്‍ പി.എല്‍. പ്രസാദ്, വനിതാ ചെയര്‍പേഴ്‌സണ്‍ ശശികല, കണ്‍വീനര്‍ സിനി. എം. മാത്യു മറ്റു കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

▪️ പീനിയ-ദാസറഹള്ളി സോണില്‍ നടന്ന വനിതാദിനാഘോഷത്തില്‍ നിന്ന്

<BR>
TAGS :  SKKS | WOMENS DAY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *