വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമം; വിദ്യാർഥി അറസ്റ്റിൽ

വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമം; വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർഥി അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന പഞ്ചാബ് സ്വദേശിയായ അർബാസ് ഖാൻ (23) ആണ് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. യുകെയിലെ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നതിനായാണ് ഇയാൾ വ്യാജ വിസ കരസ്തമാക്കിയത്.

വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിസ പരിശോധിക്കുന്നതിനിടെയാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഖാൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് വ്യാജ വിസ നേടിയതെന്നും ഇയാൾ വെളിപ്പെടുത്തി. സംഭവത്തിൽ അർബാസ് ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, വ്യാജ വിസയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Student caught at Bengaluru airport trying to travel with fake visa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *