വ്യാജ പ്രചാരണത്തിനൊടുവിൽ കരുവാരക്കുണ്ടിൽ ഒറിജിനൽ കടുവ; സ്ഥിരീകരിച്ച് വനം വകുപ്പ്
▪️ ഫയല്‍ ചിത്രം

വ്യാജ പ്രചാരണത്തിനൊടുവിൽ കരുവാരക്കുണ്ടിൽ ഒറിജിനൽ കടുവ; സ്ഥിരീകരിച്ച് വനം വകുപ്പ്

മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും കടുവയിറങ്ങി. കേരളാ എസ്റ്റേറ്റിലാണ് കടുവയിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി.

കേരള എസ്റ്റേറ്റ് മേഖലയിലെ റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത് . ഇവരുടെ വിവരങ്ങൾ ലഭിച്ചതോടെ വനം വകുപ്പ്, ആർ.ആർ.ടി സംഘം പ്രദേശത്ത് പരിശോധന നടത്ത സ്ഥിരീകരിക്കുകയായിരുന്നു.

കുറച്ച് ദിവസം മുൻപ് ജെറിൻ എന്ന യുവാവ് കടുവയെ നേരിൽ കണ്ടതായി വ്യാജ വീഡിയോ പുറത്തുവിട്ടിരുന്നു. താൻ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് വീഡിയോ മാധ്യമങ്ങൾക്കും നൽകി. സംഭവം വൈറലായതോടെ, സംശയം തോന്നിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ജെറിൻ കടുവയെ നേരിൽ കണ്ടതല്ല. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ജെറിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.
<br>
TAGS : TIGER | MALAPPURAM
SUMMARY : Tiger found in Karuvarakundu. Forest Department confirms

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *