ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ പാടില്ല; നിർദേശവുമായി കേന്ദ്രം

ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ പാടില്ല; നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങളും പ്രൊമോഷനുകളും നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ പ്രീമിയർ ലീഗിന് ധാർമ്മിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായാണ് നടപടി.

എല്ലാ അനുബന്ധ പരിപാടികളിലും കായിക സൗകര്യങ്ങളിലും പുകയില, മദ്യം ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്), ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മദ്യവുമായോ പുകയിലയുമായോ ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ നേരിട്ടോ അല്ലാതെയോ പിന്തുണയ്‌ക്കുന്ന കമന്റേറ്റർമാർക്കെതിരെയും കായികതാരങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

TAGS: NATIONAL
SUMMARY: No ads of tobacco should be displayed during ipl matches

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *