ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടി

ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടി

ബെംഗളൂരു: ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സർക്കാർ ഡോക്ടർമാർ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ജോലി ചെയ്യണമെന്നും, ഈ സമയം സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് തടയാൻ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ എല്ലാ സർക്കാർ ആശുപത്രികളുടെയും മേധാവികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇനി മുതൽ, ഡോക്ടർമാർ ഒരു ദിവസം നാല് തവണ ബയോമെട്രിക് സംവിധാനത്തിലൂടെ അവരുടെ ഹാജർ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ് എന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ 9, ഉച്ചയ്ക്ക് 2, ഉച്ചയ്ക്ക് 3, വൈകുന്നേരം 4 എന്നീ സമയങ്ങളിൽ ഹാജർ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ശമ്പളം നൽകുക. ഇതിന് പുറമെ ഹുബ്ബള്ളി, മൈസൂരു, കലബുർഗി എന്നിവിടങ്ങളിലേക്ക് കാൻസർ പരിചരണ ചികിത്സ സർക്കാർ വ്യാപിപ്പിക്കുമെന്ന് ഡോ. പാട്ടീൽ പറഞ്ഞു. വിവിധ ഘടകങ്ങൾ പ്രകാരം നിർധനരായ ആളുകൾക്ക് ശ്വാസകോശം മാറ്റിവയ്ക്കലിന് 15 ലക്ഷം രൂപയും, ഹൃദയം മാറ്റിവയ്ക്കലിന് 18 ലക്ഷം രൂപയും, മജ്ജ മാറ്റിവയ്ക്കലിന് 21 ലക്ഷം രൂപയും സർക്കാർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA
SUMMARY: No doctors not allowed private practice during working hours

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *