വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായി ലത്തീഫിന്‍റെ വീട്ടില്‍ തെളിവെടുപ്പ്

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായി ലത്തീഫിന്‍റെ വീട്ടില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിന്റെ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ നടത്തന്നു. ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. ചുള്ളാളത്തെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ പേരുമലയിലുള്ള വീട്ടിലെത്തിക്കും.

കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തെളിവെടുത്തിരുന്നു. കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴി.

80000 രൂപ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.

ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാന്‍ മൊഴി നല്‍കി.

TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre: Evidence collection at Latif’s house with Afan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *