പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: പള്ളിവളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെയാണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തിലെ സെമിത്തേരിക്ക് സമീപം അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞു. അസ്ഥികൂടം ദ്രവിച്ച്‌ തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍, എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പോലീസ് കമീഷണർ കിരണ്‍ നാരായണൻ ഐ.പി.എസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയില്‍ എത്തിയവരാണ് സൂട്ട്കേസ് ശ്രദ്ധിച്ചത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിന്റെ തകാര് പരിശോധിക്കുകയായിരുന്നു.

പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതില്‍ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Skeleton found inside suitcase on church grounds

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *