199 രൂപക്ക് എ പ്ലസ്; പുതിയ പരസ്യവുമായി എം.എസ്. സൊലൂഷൻസ്

199 രൂപക്ക് എ പ്ലസ്; പുതിയ പരസ്യവുമായി എം.എസ്. സൊലൂഷൻസ്

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് പുതിയ വാഗ്ദാനവുമായി എം.എസ്. സൊലൂഷന്‍സ്. പത്താം ക്ലാസ് സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സാപ്പ് വഴി നല്‍കാമെന്നാണ് വാഗ്ദാനം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടിലാണ് പരസ്യം.

പി.ഡി.എഫ്. ഫയല്‍ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കാമെന്നാണ് വാഗ്ദാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപനത്തില്‍ നിന്നുള്ള പുതിയ പരസ്യം. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ്. സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

TAGS : MS SOLUTIONS
SUMMARY : A Plus for Rs. 199; MS Solutions with new advertisement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *