പരീക്ഷ എഴുതാൻ പോയ ദളിത് വിദ്യാർഥിയുടെ വിരലുകൾ മുറിച്ചുമാറ്റി

പരീക്ഷ എഴുതാൻ പോയ ദളിത് വിദ്യാർഥിയുടെ വിരലുകൾ മുറിച്ചുമാറ്റി

ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്. ബസിൽ നിന്നും പിടിച്ചിറക്കി മൂന്നം​​ഗസംഘം ഇടതുകൈയിലെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു.

അച്ഛൻ തങ്ക ​ഗണേഷിനെയും സംഘം ആക്രമിച്ചു. ഇദ്ദേഹത്തിന് തലക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റു. ബസിലെ മറ്റ് യാത്രക്കാർ ഇടപ്പെടതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനെ തിരുനെൽവേലി സർക്കാർ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വിരലുകൾ കൂട്ടിചേർത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കബഡി മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ആക്രമമെന്ന് ദേവേന്ദ്രന്റെ കുടുംബം ആരോപിച്ചു.
<br>
TAGS : STUDENT ATTACKED
SUMMARY : Fingers of a dalit student who went to write the exam were cut off

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *