കെ സി വേണുഗോപാലിനെതിരായ പരാമര്‍ശം; ശോഭ സുരേന്ദ്രനെതിരെ ​കേസെടുക്കാൻ കോടതി ഉത്തരവ്

കെ സി വേണുഗോപാലിനെതിരായ പരാമര്‍ശം; ശോഭ സുരേന്ദ്രനെതിരെ ​കേസെടുക്കാൻ കോടതി ഉത്തരവ്

ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. പാർലമെന്റ് തിരരഞ്ഞെടുപ്പ് കാലത്തെ ശോഭാസുരേന്ദ്രന്റെ പരാമർശങ്ങൾക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് നടപടി. ശോഭയുടെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും കെ സി വേണുഗോപാല്‍ വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഒരു ടിവി ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് കെ സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ സനല്‍ കുമാര്‍, അഡ്വ.കെ.ലാലി ജോസഫ് എന്നിവര്‍ മുഖേനെയാണ് കെ.സി വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും സ്ഥാനാർഥിയുടെ പ്രതിച്ഛായക്ക്​ മങ്ങലേൽപിക്കുന്നതിനുമുള്ള ശ്രമമാണ് ശോഭാ സുരേന്ദ്രന്‍ നടത്തിയതെന്നും ഇത്തരം ആരോപണങ്ങള്‍ക്ക്​ തടയിടേണ്ടതാണെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
<br>
TAGS : DEFAMATION CASE | SHOBA SURENDRAN
SUMMARY : Remarks against KC Venugopal; Court order to file a case against Shobha Surendran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *