സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം; യുവാവ് അറസ്റ്റിൽ

സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സിനിമയിൽ (ദൃശ്യ) നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം നടത്തിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിനി മേരിയുടെ (50) കൊലപാതകത്തിലാണ് യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന 30-കാരനായ ലക്ഷ്മൺ അറസ്റ്റിലായത്.

നാല് മാസങ്ങൾക്ക് മുമ്പാണ് മേരിയെ കാണാതാകുന്നത്. അടുത്തിടെയാണ് ഇത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ലക്ഷ്മൺ മോഷ്ടിക്കുകയായിരുന്നു. ദൃശ്യ കണ്ടാണ് തെളിവുകൾ എങ്ങനെ നശിപ്പിക്കാമെന്ന് മനസിലാക്കിയതെന്ന് ലക്ഷ്മൺ പോലീസിനോട് പറഞ്ഞു. മോഹൻലാൽ അഭിനയിച്ച ദൃശ്യം സിനിമയുടെ കന്നഡ റീമേക്കാണ് ദൃശ്യ. മേരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞെന്നും അതിനൊപ്പം അവരുടെ മൊബൈൽ സിമ്മും ഉപേക്ഷിച്ചെന്നും ലക്ഷ്മൺ പോലീസിനോട് പറഞ്ഞു.

നവംബര്‍ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫര്‍ കൊത്തനൂര്‍ പോലീസില്‍ പരാതി നല്‍കുന്നത്. ജനുവരിയില്‍ മേരിയുടെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോഡ് പരിശോധനയും മൊബൈല്‍ ടവര്‍ ലൊക്കേഷനും പോലീസിനെ ലക്ഷ്മണിലേക്ക് എത്തിക്കുകയായിരുന്നു.

ഹൊസൂര്‍ ബന്ദയിലെ മാലിന്യക്കൂമ്പാരത്തിലാണ് മേരിയുടെ മൃതദേഹം ഉപേക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച മൃതദേഹത്തിന്റെ അസ്ഥികള്‍ പോലീസ് കണ്ടെത്തി. ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ലക്ഷ്മണ്‍ പാര്‍ട്ട് ടൈമായി ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ 12 ലക്ഷം രൂപ മുടക്കി ഒരു കോഴിക്കട തുടങ്ങി. എന്നാല്‍ ഇത് നഷ്ടത്തിലായതോടെ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ലക്ഷ്മണ്‍ കവര്‍ന്ന മേരിയുടെ സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

TAGS: BENGALURU | MURDER
SUMMARY: Man caught by cops for killing 59-year-old woman in Kannada film-inspired plot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *