മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ

മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ

ബെംഗളൂരു: മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ. മാണ്ഡ്യ മഡ്‌ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുള്ളിപ്പുലിയാണ് കെണിയിൽ കുടുങ്ങിയത്. വയലുകൾക്ക് സമീപം പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമവാസികൾ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.

ഇതേതുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയലിനു സമീപം വനം വകുപ്പ് പുലിയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇതിൽ പുള്ളിപ്പുലി കുടുങ്ങിയത്. രണ്ട് വയസ് പ്രായമുള്ള പുലിയെയാണ് പിടികൂടിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം പുലിയെ കാട്ടിലേക്ക് തുറന്നുവിട്ടതായി വനം. വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: LEOPARD | KARNATAKA
SUMMARY: Leopard caught in Mandya causing fear amongst villagers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *