സംവിധായകൻ ഒമര്‍ ലുലുവിനു നേരെ ബലാത്സംഗ പരാതി

സംവിധായകൻ ഒമര്‍ ലുലുവിനു നേരെ ബലാത്സംഗ പരാതി

സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *