മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; വിശദറിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; വിശദറിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

ബെംഗളൂരു: ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണത്തിനായുള്ള വിശദ രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് ഗതാഗത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി. 40 വർഷത്തിലധികം പഴക്കമുള്ള ബസ് സ്റ്റാൻഡ് നഗരത്തിലെ തന്നെ ഏറ്റവും പഴയ കെട്ടിടങ്ങളിൽ ഒന്നാണ്. പുതിയതായി പ​ണി​യു​ന്ന ബ​സ്‍ സ്റ്റാ​ൻ​ഡ് സ​മു​ച്ച​യ​ത്തി​ൽ എ​ല്‍‌.​ഇ‌.​ഡി ഡി​സ് പ്ലേ, ​എ.​ഐ ക്യാമറ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. പുതിയ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ തയ്യാറാക്കാൻ അ​നു​വാ​ദം ന​ല്‍കി​യ​തായി മന്ത്രി പ​റ​ഞ്ഞു. ആ​റ് മാസത്തിനുള്ളി​ല്‍ പു​തി​യ കെ​ട്ടി​ടം പൂര്‍ത്തി​യാ​ക്കു​മെ​ന്നും ടെ​ൻ​ഡ​ര്‍ നടപടിക​ള്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

വാണിജ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ നാല് നില കെട്ടിടം സ്റ്റേഷനിൽ നിർമ്മിക്കാനാണ് പദ്ധതി. ഇവിടെ നിന്നാകും വിവിധ റൂട്ടുകളിലേക്ക് ബസ് സർവീസ് നടത്തുക. മജസ്റ്റിക്കിന്റെ ബിഎംടിസി, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് പ്രതിദിനം 10,000-ത്തിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്.

മെട്രോയിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലാണ് നവീകരിച്ച ബസ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എഐ ക്യാമറകളും പ്ലാറ്റ്‌ഫോമുകളിലെ എൽഇഡി ഡിസ്‌പ്ലേകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പുതിയ കെട്ടിടത്തിൽ സംയോജിപ്പിക്കും.

TAGS: BENGALURU
SUMMARY: Majestic bus stand to be revamped and equipped with high-tech facilities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *