ജയിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു

ജയിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു

ബെംഗളൂരു: ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ജയിൽ വാർഡനെ തടവുകാരൻ ക്രൂരമായി ആക്രമിച്ചു. വാർഡൻ വിനോദ് ആണ് ആക്രമണത്തിനിരയായത്. ഇദ്ദേഹത്തെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഹാസൻ സ്വദേശി രോഹൻ ആണ് വിനോദിനെ ആക്രമിച്ചത്. ആശുപത്രി സന്ദർശനത്തിന് അനുമതി നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു വിനോദ് ലോകാപൂരിനെ രോഹൻ മർദിച്ചത്.

മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിനോദ് പറഞ്ഞു. ഇത്തരം അനിയന്ത്രിത തടവുകാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ ജോലിക്ക് പോകാൻ ജയിൽ ജീവനക്കാർ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *