വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ്; മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഇന്ന് എലിമിനേറ്ററിൽ

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ്; മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഇന്ന് എലിമിനേറ്ററിൽ

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഇന്ന് എലിമിനേറ്റർ മത്സരം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും തമ്മിലാണ് മാച്ച്. ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരായ ഫൈനലിൽ കളിക്കാനുള്ള യോഗ്യത തേടിയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. പ്രാഥമിക ലീഗ് റൗണ്ടിലെ എട്ടുമത്സരങ്ങളിൽ 10 പോയിന്റാണ് ഡൽഹിക്കും മുംബൈക്കും ലഭിച്ചത്. എന്നാൽ മികച്ച റൺറേറ്റിന്റെ പരിഗണനയിൽ ഡൽഹി ക്യാപ്പിറ്റൽസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലേക്ക് കടക്കുകയായിരുന്നു.

രണ്ടാം സ്ഥാനക്കാരായ മുംബൈ, ഗുജറാത്തിനെ എലിമിനേറ്ററിൽ മറികടന്നാലേ ഫൈനലിലേക്ക് ബർത്ത് ലഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം നടന്ന അവസാന ലീഗ് മത്സരത്തിൽ ബെംഗളുരു റോയൽ ചലഞ്ചേഴ്സിനോട് 11 റൺസിന് തോറ്റതാണ് മുംബൈ ടീമിന്റെ ഡയറക്ട് ഫൈനൽ എൻട്രി ഇല്ലാതാക്കിയത്. മുംബൈ തോൽപ്പിച്ച ബെംഗളുരു നാലാം സ്ഥാനക്കാരായി പുറത്താവുകയും ചെയ്തു. എട്ടു പോയിന്റുമായാണ് ഗുജറാത്ത് മൂന്നാം സ്ഥാനത്തുള്ളത്.

TAGS: SPORTS
SUMMARY: Mumbai – Gujarat in Eliminator match today at wpl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *