അഗ്നിവീര്‍ 2025-26: റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ആരംഭിച്ചു

അഗ്നിവീര്‍ 2025-26: റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ആരംഭിച്ചു

അഗ്നിവീർ പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതായി അംബാലയിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയ്‌ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിച്ചു. 2025 ഏപ്രില്‍ 10 വരെയാണ് രജിസ്ട്രേഷൻ കാലാവധി.

ഹരിയാനയിലെ അംബാല, കൈതാല്‍, കുരുക്ഷേത്ര, കർണാല്‍, യമുനാനഗർ, പഞ്ച്കുല എന്നീ ആറ് ജില്ലകളില്‍ നിന്നും, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ നിന്നുമുള്ള പുരുഷ ഉദ്യോഗാർത്ഥികള്‍ക്കും ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികള്‍ക്കും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് അഗ്നിവീർ (ജനറല്‍ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കല്‍), അഗ്നിവീർ (ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കല്‍), അഗ്നിവീർ (ട്രേഡ്സ്മാൻ) എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലേക്കാണ് നിയമന പ്രക്രിയ നടത്തുന്നത്. വനിതാ മിലിട്ടറി പൊലീസ് വിഭാഗത്തിലേക്ക് വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈൻ പ്രവേശന പരീക്ഷയും തുടർന്ന് മെറിറ്റ് ലിസ്റ്റില്‍ വരുന്ന ഉദ്യോഗാർത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയും നടത്തും. ഓണ്‍ലൈൻ പരീക്ഷയുടെ തീയതി ഔദ്യോഗിക വെബ്സൈറ്റ് വഴി പിന്നീട് അറിയിക്കും.

TAGS : AGNIVEER RECRUITMENT
SUMMARY : Agniveer 2025-26: Registration for recruitment has started

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *