ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച്‌ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. ഡല്‍ഹി മഹിപാല്‍പുരിയിലെ ഹോട്ടലിലാണ് സംഭവം. മഹാരാഷ്ട്ര, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനായി തയാറെടുത്ത ബ്രിട്ടീഷ് വനിത ഇൻസ്റ്റഗ്രാം വഴിയാണ് റീല്‍ ചെയ്യുന്ന കൈലാഷിനെ പരിചയപ്പെടുന്നത്.

ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോള്‍ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡല്‍ഹിയിലേക്ക് വരാനും ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഡല്‍ഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാള്‍ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടുത്തതോടെ സുഹ്യത്തിനെയും വിളിച്ച്‌ വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഡല്‍ഹി പോലീസ് നടത്തുന്നുണ്ട്.

TAGS : LATEST NEWS
SUMMARY : British woman gang-raped in India after meeting friend she met on Instagram; two arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *