ബെംഗളൂരുവിൽ ഹോസ്റ്റലില്‍ മലയാളി യുവാവ് മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ബെംഗളൂരുവിൽ ഹോസ്റ്റലില്‍ മലയാളി യുവാവ് മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ഇടുക്കി: ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലാണ് ആരോപണം.

കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു ലിബിന് പരുക്കേറ്റതായി കുടുംബത്തിന് വിവരം ലഭിച്ചത്. തലയില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ലിബിന്‍ മരിച്ചത്. മുറിവില്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരി വ്യക്തമാക്കി. കുളിമുറിയില്‍ വീണ് പരുക്കേറ്റാണ് മരണമെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. പരസ്പര വിരുദ്ധമായാണ് ഒപ്പം താമസിക്കുന്നവര്‍ സംസാരിക്കുന്നതെന്നും കുടുംബം പറയുന്നു.

ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ലിബിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഹെബ്ബഗുഡി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ലിബിൻ്റെ ആന്തരികാവയവങ്ങൾ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.
<br>
TAGS : DEATH | MALAYALI YOUTH
SUMMARY : The incident of the death of a Malayali youth in a hostel in Bengaluru: The family alleges a mystery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *