സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ

സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പോലീസിനെതിരെയുള്ള സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ 12.8 കിലോഗ്രാം സ്വര്‍ണവുമായി രന്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന പോലീസിനെതിരെ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക പദവികളും പ്രോട്ടോക്കോൾ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്തതിനെ കൂറിച്ചും അന്വേഷിക്കാനാണ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസിൽ രന്യ റാവുവിന്റെ രണ്ടാനച്ഛനും കർണാടക പോലീസ്‌ ഹൗസിങ്‌ കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസും, പോലീസ് കോൺസ്റ്റബിൾ ബസവരാജും ആരോപണ വിധേയരായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. നിലവിൽ കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡിജിപി രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും അതു കൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് സർക്കാർ വ്യക്തമാക്കി. ഇതിന് പുറമെ രന്യ റാവുവിന് സഹായം നൽകിയ ബെംഗളൂരു വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുമുണ്ടെന്ന് സർക്കാർ അറിയിച്ചു.

TAGS: BENGALURU
SUMMARY: State govt withdraws cid investigation in gold smuggling case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *