ഇന്‍ഷുറന്‍സ് മേഖലയിലേക്കും പതഞ്ജലി

ഇന്‍ഷുറന്‍സ് മേഖലയിലേക്കും പതഞ്ജലി

ഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനും നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ ഡിഎസ് ഗ്രൂപ്പിനും വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസ് അനുമതി നല്‍കി.

4500 കോടിയുടേതാണ് ഇടപാട്. ഓഹരി വാങ്ങല്‍ കരാര്‍ പ്രകാരമാണ് ഇടപാട്. സനോട്ടി പ്രോപ്പര്‍ട്ടീസിന് പുറമേ സെലിക്ക ഡെവലപ്പേഴ്സും ജാഗ്വാര്‍ അഡൈ്വസറി സര്‍വീസസും വില്‍പ്പനയില്‍ പങ്കാളിയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആയുര്‍വേദ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു എഫ്‌എംസിജി കമ്പനിയാണ് പതഞ്ജലി.

ഒരുപാട് സാധ്യതകള്‍ ഉള്ള മേഖലയാണ് എന്ന് കണ്ടാണ് പതഞ്ജലി ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കണ്ണുവയ്ക്കുന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കം ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്താണ് പതഞ്ജലിയുടെ നീക്കം.

TAGS : LATEST NEWS
SUMMARY : Patanjali enters the insurance sector

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *