ഹാസനിൽ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഹാസനിൽ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഹാസൻ ബേലൂരിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹൊസനഗർ സ്വദേശിയായ ജ്യോതി (45) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ബേലൂരിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം പച്ചക്കറിക്കട നടത്തിവരികയായിരുന്നു ജ്യോതി.

മാർച്ച്‌ ഒമ്പതിനാണ് ബേലൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടാകുന്നത്. മാർക്കറ്റ് പരിസരത്തെ വഴിയോര കച്ചവടക്കാരുടെ മുകളിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്. പച്ചക്കറി വ്യാപാരികളായ അമർനാഥ് (45), നാസിർ (38) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പച്ചക്കറി വ്യാപാരികളായ നീലമ്മ, ആശ, ദീപ, ശിൽപ എന്നിവർ ചികിത്സയിലാണ്.

TAGS: BUILDING COLLAPSE
SUMMARY: One more dies in hassan building collapse incident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *