ബൈക്കിടിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർക്ക് പരുക്ക്

ബൈക്കിടിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർക്ക് പരുക്ക്

ബെംഗളൂരു: അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ എച്ച് ലമാനിയ്ക്ക് പരുക്കേറ്റു. ചിത്രദുർഗ ഹിരിയൂർ താലൂക്കിലെ ജവനഗൊണ്ടനഹള്ളി ഗ്രാമത്തിന് സമീപം പൂനെ-ബെംഗളൂരു ദേശീയപാത-48ൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിയമസഭാ സമ്മേളന നടപടികൾ പൂർത്തിയാക്കി ഹാവേരിയിലേക്കുള്ള യാത്രാമധ്യേയാണ് എംഎൽഎ അപകടത്തിൽ പെട്ടത്. ജെ.ജി. ഹള്ളിക്ക് സമീപം വാഹനം നിർത്തി ഇളനീർ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് ബൈക്കിടിച്ചത്.

സ്പീക്കറുടെ നെറ്റിയിലും കൈയ്ക്കും പരുക്കേറ്റു. അദ്ദേഹത്തെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലെന്നും, ഉടൻ ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരൻ നിലവിൽ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എസ്.പി. രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.

TAGS: ACCIDENT
SUMMARY: Karnataka Deputy Speaker Lamani injured in hit-and-run on Pune-Bengaluru Highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *